വിദ്യാഭ്യാസ വകുപ്പിനെതിരെ വീണ്ടും എന്‍എസ്എസ്

Posted on: August 8, 2014 4:43 pm | Last updated: August 9, 2014 at 12:38 am

sukumaran nairതിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ വീണ്ടും രംഗത്തെത്തി. ഇപ്പോവത്തേതു പോലെ വികലമായ വിദ്യാഭ്യാസ നയം മുമ്പുണ്ടായിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
പുതുതായി അനുവദിച്ച പ്ലസ്ടു ബാച്ചുകളിലേക്ക് ഈ വര്‍ഷം പ്രവേശനം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപക നിയമനത്തിലെ അപാകതയാണ് ഇതിനു കാരണം. ബാച്ചുളുടെ അംഗീകാരം നിലനിറുത്തുകയാണെങ്കില്‍ അടുത്ത വര്‍ഷം പ്രവേശനം നടത്തും. അദ്ധ്യാപക നിയമനത്തിലെ അപാകതകള്‍ പരിഹരിക്കുകയും വേണം. കുട്ടികളെ മാടി വിളിക്കേണ്ട ഗതികേട് എന്‍എസ്എസിന് ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.