എബോള: ആരോഗ്യ അടിയന്തരാവസ്ഥക്ക് ലോകാരോഗ്യ സംഘടനാ നിര്‍ദേശം

Posted on: August 8, 2014 2:27 pm | Last updated: August 8, 2014 at 2:27 pm

ebolaജനീവ: ഭീതിപരത്തുന്ന എബോള വൈറസിനെതിരെ ജാഗ്രത പാലിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. വൈറസ് പടര്‍ന്നുപിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആരോഗ്യ അടിയന്തരവാസ്ഥ പ്രഖ്യാപിക്കാനും ലോകാരോഗയ സംഘടന ഉത്തരവിട്ടു. ജനീവയില്‍ നടന്ന ദ്വിദിന സമ്മേളനത്തിലാണ് നിര്‍ദേശം.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1603 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 932 പേര്‍ മരിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയ, സിയറ ലിയോണ്‍, ഗിനിയ ലൈബീരിയ എന്നിവിടങ്ങളിലാണ് രോഗം പരത്തുന്ന വൈറസ് പടരുന്നത്.

അതേസമയം, എബോള വൈറസ് ഇന്ത്യയിലെത്താന്‍ സാധ്യതയില്ലെന്നും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.