സുരേഷ് ഗോപിയുടെ പ്രസ്താവന നിലവാരമില്ലാത്തതെന്ന് മന്ത്രി കെ സി ജോസഫ്

Posted on: August 8, 2014 11:45 am | Last updated: August 9, 2014 at 12:37 am

kc josephതിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പ്രസ്താവ നിലവാരമില്ലാത്തതാണെന്ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്. തന്റെ പ്രസ്താവനയിലൂടെ കേരളത്തെയാണ് സുരേഷ് ഗോപി അപമാനിച്ചിരിക്കുന്നത്. കേന്ദ്രത്തില്‍ ഭരണം മാറുന്നതനുസരിച്ച് നിറം മാറുന്ന ആളാണ് സുരേഷ് ഗോപിയെന്നും മന്ത്രി പറഞ്ഞു. ആറന്‍മുള വിമാനത്താവള വിഷയത്തിലാണ് സുരേഷ് ഗോപി മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്.