അരിനുറുക്ക് പാക്കില്‍ തേരട്ട ഫ്രൈയും

Posted on: August 8, 2014 10:43 am | Last updated: August 8, 2014 at 10:43 am

Murukkuപെരിന്തല്‍മണ്ണ: പുത്തനങ്ങാടിയിലെ ബേക്കറിയില്‍ നിന്നും ചോലക്കുളമ്പ് സ്വദേശി വാങ്ങിയ അരി നുറുക്ക് പേക്കറ്റിലാണ് ചുവപ്പും കറുപ്പും കലര്‍ന്ന നിറത്തിലുള്ള വലിയ തേരട്ടയെ കണ്ടെത്തിയത്.
രണ്ട് കഷ്ണങ്ങളായി കാണപ്പെട്ട തേരട്ടയെ ഒറ്റ നോട്ടത്തില്‍ മുളക് വറുത്തതാണെന്നു തോന്നൂ. ഇങ്ങനെ കുട്ടികള്‍ക്ക് കൊടുക്കാനായി പാക്കറ്റ് എടുത്ത് പൊട്ടിക്കാന്‍ നേരത്ത് സൂക്ഷിച്ച് നോക്കിയപ്പോഴാണ് തേരട്ടയെ കണ്ടത്. പാക്കറ്റിലെ സ്ലീപ്പില്‍ അറേബ്യന്‍ ബേക്കറി പട്ടാമ്പി എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്.
കുടില്‍ വ്യവസായങ്ങള്‍ക്ക് നിഷ്‌കര്‍ഷിക്കുന്ന യാതൊരു മാദണ്ഡവും ഈ സ്ലിപ്പില്‍ ഇല്ല. ബാച്ച് നമ്പര്‍, നിര്‍മാണ തിയ്യതി, ഉപയോഗ്യമായ കാലം, ഫോണ്‍ നമ്പര്‍ എന്നിവ അതാത് കുടില്‍ വ്യവസായ സംരംഭകര്‍ തങ്ങളുടെ വില്‍പ്പന സാധനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നിരിക്കെ ഈ തേരട്ട പാക്കില്‍ ഇവയൊന്നും പ്രദര്‍ശിപ്പിച്ചിട്ടില്ല. അതിനാല്‍ ഉപഭോക്താവിന് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞില്ല.