Connect with us

Kozhikode

വനിതാ അഭിഭാഷകരുടെ സംസ്ഥാന പഠനക്യാമ്പ് നാളെ തുടങ്ങും

Published

|

Last Updated

കോഴിക്കോട്: കേരള ബാര്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ അഭിഭാഷകരുടെ സംസ്ഥാനതല പഠനക്യാമ്പ് ഒമ്പത്, പത്ത് തീയതികളില്‍ വെള്ളിമാട്കുന്ന് പി എം ഒ സി ഹാളില്‍ നടക്കും. ഇരുനൂറോളം വനിതാ അഭിഭാഷകര്‍ പങ്കെടുക്കുന്ന ക്യാമ്പ് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ടി എച്ച് അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ ഹൈക്കോടതി ജഡ്ജി പി ഉബൈദ് ഉദ്ഘാടനം ചെയ്യും. എം കെ രാഘവന്‍ എം പി മുഖ്യപ്രഭാഷണം നടത്തും.
അഭിഭാഷക രംഗത്ത് അമ്പത് വര്‍ഷം പിന്നിട്ട അഡ്വ. വി എം ലീലാവതിയെ ആദരിക്കും. പ്രൊഫ. പോള്‍ തോമസ്, കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ഹണി വര്‍ഗീസ്, കഴക്കൂട്ടം കെ എസ് നാരായണന്‍ നായര്‍, ജൂനിയര്‍ ലോയേഴ്‌സ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി സന്തോഷ്‌കുമാര്‍, ജസ്റ്റിസ് കെ ഹേമ ക്ലാസെടുക്കും. ക്യാമ്പിനോടനുന്ധിച്ച് ഒമ്പതിന് വൈകീട്ട് ആറിന് “മാറുന്ന സമൂഹത്തില്‍ വനിതാ അഭിഭാഷകരുടെ പങ്ക്” എന്ന വിഷയത്തില്‍ നടക്കുന്ന ഓപണ്‍ഫോറം മേയര്‍ പ്രൊഫ. എ കെ പ്രേമജം ഉദ്ഘാടനം ചെയ്യും.
പത്തിന് സമാപനസമ്മേളനം ജില്ലാ സെഷന്‍സ് ജഡ്ജി വി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയീച്ചു. പോഗ്രാം കമ്മിറ്റി ജനറല്‍ ചെയര്‍മാന്‍ അഡ്വ. കെ ജയരാജന്‍, കണ്‍വീനര്‍ അഡ്വ. പി എം നിയാസ്, കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ പി അശോക്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.