കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്

Posted on: August 8, 2014 12:02 am | Last updated: August 7, 2014 at 11:48 pm

teachersതിരുവനന്തപുരം: പരീക്ഷാഭവന്‍ 2014 സെപ്തംബറില്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെടെറ്റ്) ഈമാസം എട്ട് മുതല്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിജ്ഞാപനം wwww.keralapareekshabhavan.in, www.scert.kerala. gov.in വെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിന് vwww.bpcker ala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. www.keralaparee kshabhavan.in എന്ന വെബ്‌സൈറ്റിലെ കെടെറ്റ് -2014 എന്ന ലിങ്ക് ക്ലിക്ക് ചെയ്തും അപേക്ഷ സമര്‍പ്പിക്കാം.