ബ്ലാക്‌മെയ്ലിംഗ്: ജയചന്ദ്രന്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി

Posted on: August 8, 2014 12:23 am | Last updated: August 7, 2014 at 11:24 pm

കൊച്ചി: ബ്ലാക്‌മെയ്‌ലിംഗ് പെണ്‍വാണിഭ കേസ് പ്രതി ജയചന്ദ്രന്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്.
തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു. സത്യവാങ്മൂലവും ഹാജരാക്കി. രഹസ്യമായി മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അടച്ചിട്ട കോടതിമുറിയില്‍ അരമണിക്കൂറോളം മൊഴി രേഖപ്പെടുത്തി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ഇരയാണ് താനെന്നും ജയചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പറയാനുള്ളതെല്ലാം കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും അധികം താമസിക്കാതെ ഇത് എല്ലാവരും അറിയുമെന്നും ജയചന്ദ്രന്‍ പറഞ്ഞു. റിമാന്‍ഡ് കാലാവധി നീട്ടിയെങ്കിലും തിരുവനന്തപുരത്തെ രണ്ട് കേസുകളുടെ അന്വേഷണത്തിനായി പോലീസ് ജയചന്ദ്രനെ അടുത്തദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടും.