അബൂദബിയില്‍ കെട്ടിടത്തില്‍ തീപ്പിടുത്തം: അഞ്ച് പേര്‍ക്ക് പരുക്കേറ്റു

Posted on: August 7, 2014 11:50 pm | Last updated: August 8, 2014 at 2:06 am

ABOODABI FIREഅബൂദബി: അബൂദബിയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. അബൂദബിയിലെ ഇലക്ട്ര സ്ട്രീറ്റ് കെട്ടിടത്തിലാണ് ഇന്ന് ഉച്ചക്ക് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ 17ാം നിലയില്‍ തീ പടരുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും അണക്കാനെത്തിയ രണ്ട് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ക്കുമാണ് പരുക്കേറ്റത്. തീ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.