Connect with us

Kozhikode

യുദ്ധ വിരുദ്ധ സന്ദേശം ഉയര്‍ത്തി ടെക്‌ഫെഡ്

Published

|

Last Updated

കോഴിക്കോട്: ലോകത്തെ നടുക്കിയ ഹിരോഷിമ ദിനമായ ആഗസ്ത് 6 ന് ടെക്‌നികല്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ “ടെക്‌ഫെഡ്” ലോകം കണ്ട സയണിസ്റ്റ് ക്രൂരതയുടെ ഏറ്റവും വലിയ ഇര ജപ്പാനിലെ കൊച്ചു ബാലിക “സഡാകോ സസാക്കി”യുടെ നാമധേയത്തില്‍ ഇസ്രായേല്‍ ഭീകരതക്ക് മുന്നില്‍ നിസ്സഹായരായ ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് കല്ലായി പുഴയില്‍ യുദ്ധ വിരുദ്ധ സന്ദേശങ്ങള്‍ എഴുതിയ പ്രധീകാത്മക പേപ്പര്‍ ബോട്ടുകള്‍ ഒഴുക്കി. ഐക്യദാര്‍ഢ്യം എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ടും, കേരള യൂത്ത് കമ്മിഷന്‍ അംഗവുമായ ടിപി അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. ടെക്‌ഫെഡ് ചെയര്‍മാന്‍ നിഷാദ് കെ സലീം അധ്യക്ഷത വഹിച്ചു. കെ മൊയ്തീന്‍ കോയ, ഫൈസല്‍ പള്ളിക്കണ്ടി, ഫാതിഹ് സി, നസീര്‍ പിപി, മുജീബ്, ടെക്‌ഫെഡ് ഭാരവാഹികളായ മുനീര്‍ മരക്കാര്‍, മുനീര്‍ കെപി, ഇജാസ് എന്നിവര്‍ സംസാരിച്ചു. ടെക്‌ഫെഡ് കണ്‍വീനര്‍ ഇര്‍ഷാദ് സികെ സ്വാഗതവും, ട്രെഷറര്‍ ഫവാസ് പനയത്തില്‍ നന്ദിയും പറഞ്ഞു.

Latest