ഈ വര്‍ഷം സച്ചിന്‍ ഒരു തവണപോലും രാജ്യസഭയിലെത്തിയില്ല

Posted on: August 7, 2014 7:24 pm | Last updated: August 7, 2014 at 7:24 pm

sachin_ads_pti_295ന്യൂഡല്‍ഹി: ഈ വര്‍ഷം രാജ്യസഭയിലെ ഒരു സെഷന് പോലും ഹാജരാകാതിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വിമര്‍ശനം. സമാജ്‌വാദി പാര്‍ട്ടി എം പി നരേഷ് അഗര്‍വാളാണ് സച്ചിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്. രാജ്യസഭയില്‍ ഹാജരാകാത്ത എംപിമാരില്‍ ഏറ്റവും മോശം റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 2012 ജൂണിലാണ് സച്ചിനെ രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കുന്നത്. 2013ല്‍ മൂന്ന് തവണ മാത്രം രാജ്യസഭയിലെത്തിയ സച്ചിന്‍ ഈ വര്‍ഷം ഒരിക്കല്‍ പോലും സഭയിലെത്തിയില്ല.