ആ മൃതദേഹങ്ങളെ ഉറ്റവര്‍ പോലും തിരിഞ്ഞുനോക്കുന്നില്ല

Posted on: August 7, 2014 12:13 am | Last updated: August 7, 2014 at 12:13 am
SHARE

article-2717762-204D76EF00000578-701_634x421മൊണ്‍റോവിയ: റോഡിലൂടെ നടക്കുകയായിരുന്ന അയാള്‍ പെട്ടെന്ന് പിടഞ്ഞ് വീണ് മരിച്ചു. കൂടെ ബന്ധുക്കളുണ്ട.് പക്ഷെ തിരിഞ്ഞു നോക്കുന്നില്ല… ആ മൃതദേഹത്തിനരികിലൂടെ കുട്ടികളും വലിയവരും ഒരുപോലെ കണ്ടിട്ടും കാണാത്തതുപോലെ കടന്ന് പോകുന്നു. അറപ്പ് പ്രകടിപ്പിക്കുന്നതിലപ്പുറം മറ്റൊന്നും ചെയ്യുന്നില്ല.
കഥയല്ലിത് യാഥാര്‍ഥ്യമാണ്. ലൈബീരിയന്‍ തെരുവിലാണ് സംഭവം. ലൈബീരിയയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എബോള രോഗിയായിരുന്നു നടുറോഡില്‍ മരിച്ചു കിടന്ന ആ മനുഷ്യന്‍. ലൈബീരിയയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഈ രോഗം പിടിപെട്ടവരെ വീട്ടില്‍ അകറ്റിനിര്‍ത്തുക പതിവായിരിക്കുകയാണിവിടെ. പലരും രോഗികളെ തെരുവില്‍ തള്ളുകയാണ്. ഇത് കാരണം രോഗികള്‍ നിര്‍ദാക്ഷിണ്യം മരിച്ചു തീരുകയാണ്. വായയിലൂടെയും കണ്ണിലൂടെയും രക്തം വാര്‍ന്നാണ് എബോള രോഗികള്‍ മരിക്കുന്നത്.
അതിനിടെ, സൈറ ലിയോണയില്‍ വെച്ച് എബോള പിടിപെട്ട സഊദി അറേബ്യന്‍ പൗരന്‍ ജിദ്ദയില്‍ ചികിത്സക്കിടെ മരിച്ചു. ഇദ്ദേഹത്തില്‍ നിന്ന് ശേഖരിച്ച രക്ത സാമ്പിള്‍ അമേരിക്കയിലേക്കും ജര്‍മനിയിലേക്കും പരിശോധനക്കായി അയച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. 930 പേര്‍ രോഗം ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗം വ്യാപിച്ചതിനെ തുടര്‍ന്ന് ലൈബീരിയന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രോഗം പിടിപെട്ടവരില്‍ നിന്ന് വിട്ട് നില്‍ക്കാനും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഉത്തരവിട്ടുണ്ട്. എംബോള രോഗികള്‍ക്ക് മാത്രം താമസിക്കാനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here