Connect with us

Ongoing News

അടുത്ത വര്‍ഷം മുഴുവന്‍ സ്‌കൂളുകളിലും പ്ലസ്ടു: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുഴുവന്‍ ഹൈസ്‌കൂളുകളിലും പ്ലസ്ടു അനുവദിക്കണമെന്നതാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഈ വര്‍ഷം പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതിന് 50 കോടി രൂപയുടെ ബാധ്യതയാണ് വരിക. 400 കോടിയുടെ ബാധ്യതയുണ്ടാകുമെന്നാണ് വാര്‍ത്തകള്‍ വന്നത്. പുതിയ പ്ലസ്ടു അനുവദിച്ചതില്‍ യാതൊരു അഴിമതിയും നടന്നിട്ടില്ല.
അഴിമതി നടന്നുവെന്ന് ആരോപിക്കുന്നവര്‍ തെളിവുമായി മുന്നോട്ടുവരണം. ന്യായമായ കാര്യങ്ങള്‍പോലും ചെയ്യാന്‍ അനുവദിക്കില്ലെന്നാണെങ്കില്‍ അത് നടക്കില്ല. വ്യക്തമായ ആക്ഷേപം ഉന്നയിച്ചാല്‍ ഏതന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫയലുകള്‍ കൃത്യമായി പഠിച്ചതില്‍ നിന്ന് ഇത്രയും വലിയ സാമ്പത്തികബാധ്യതയുണ്ടാകില്ലെന്ന് വ്യക്തമായി. പുതിയ ബാച്ചുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് എം ഇ എസിന് കത്ത് നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഇതില്‍ കോഴയെക്കുറിച്ചല്ല പറഞ്ഞിരിക്കുന്നത്, അവര്‍ക്ക് ന്യായമായി കിട്ടേണ്ടത് കിട്ടിയിട്ടില്ലെന്ന പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. പുതിയ ബാച്ചുകള്‍ അനുവദിക്കുന്ന സാഹചര്യത്തില്‍ എം ഇ എസിന്റെ കാര്യം പരിഗണിക്കും.
ഇനിയും ബാച്ചുകള്‍ വേണമെന്ന നിര്‍ദേശം പരിശോധിക്കും. പ്ലസ്ടു അനുവദിച്ച സ്ഥലങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരാണ് ക്ലാസെടുക്കുന്നത്. അടുത്തവര്‍ഷവും ഈ സംവിധാനം തുടരും. അതിനാല്‍, അഴിമതിക്ക് യാതൊരു സാധ്യതയുമില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

 

Latest