Connect with us

Gulf

പുകവലി നിരോധത്തിന് സഹകരണം തേടി നഗരസഭ

Published

|

Last Updated

ദുബൈ: പൊതു സ്ഥലങ്ങളില്‍ പുകവലി അവസാനിപ്പിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അഭ്യര്‍ഥിച്ചു.
2009ലെ ഫെഡറല്‍ നിയമം 15 നടപ്പാക്കാന്‍ നഗരസഭ ബാധ്യസ്ഥരാണ്. മന്ത്രിസഭയുടെ തീരുമാനമാണ് പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധനം. ബന്ധപ്പെട്ട എല്ലാവരും തീരുമാനം നടപ്പാക്കാന്‍ സഹകരിക്കണം. ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹം കെട്ടിപ്പടുക്കാനും, അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനുമാണ് ശ്രമം.
ചില സ്ഥലങ്ങളില്‍ നിയമം ലംഘിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ദുബൈയെ മികച്ച നഗരമാക്കി മാറ്റാന്‍ ഏവരും സഹകരിക്കണമെന്ന് ഹുസൈന്‍ നാസര്‍ ലൂത്ത അഭ്യര്‍ഥിച്ചു.

 

Latest