ആന്‍ഡേഴ്‌സണ്‍-ജഡേജ പോര്: ബിസിസിഐയുടെ പരാതി ഐസിസി തള്ളി

Posted on: August 6, 2014 7:24 pm | Last updated: August 6, 2014 at 11:55 pm

jadeja-anderson-lordsന്യൂഡല്‍ഹി:ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സനെ കുറ്റവിമുക്തനാക്കിയതിനെതിരെ ബിസിസിഐ നല്‍കിയ പരാതി ഐസിസി തള്ളി. ജുഡീഷ്യല്‍ കമ്മീഷന്റെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നും ഐസിസി വ്യക്തമാക്കി. നോട്ടിംഗ്ഹാം ടെസ്റ്റിനിടെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ രവീന്ദ്ര ജഡേജയോട് മോശമായി പെരുമാറിയെന്നായിരുന്നു ബിസിസിഐയുടെ ആരോപണം. എന്നാല്‍ ഐസിസിയുടെ ജുഡീഷ്യല്‍ കമ്മീഷന്‍ ആന്‍ഡേഴ്‌സന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.