പരീക്ഷകള്‍ 19ന് ആരംഭിക്കും

Posted on: August 6, 2014 1:01 am | Last updated: August 6, 2014 at 1:01 am

മൂന്നാം ബി ഡി എസ് (പുതിയ സ്‌കീം – 2008 മുതലുള്ള അഡ്മിഷന്‍, പഴയസ്‌കീം- 2008ന് മുന്‍പുള്ള അഡ്മിഷന്‍) ഡിഗ്രി സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്റ്റ് 19ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ഈ മാസം 11 വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 16 വരെയും സ്വീകരിക്കും. അപേക്ഷകര്‍ 150 രൂപ വീതം സി വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിനൊപ്പം അടക്കണം.