ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ്

Posted on: August 5, 2014 7:04 pm | Last updated: August 5, 2014 at 7:04 pm

kerala university2014-2015 വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ്   http://admissions.keralauniverstiy.ac.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്‌മെന്റ് പരിശോധിക്കാം. ഒന്നും രണ്ടും മൂന്നും അലോട്ട്‌മെന്റുകളിലും ആദ്യ രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലും അലോട്ട്‌മെന്റ് ലഭിക്കാത്തവരും എന്നാല്‍ ഈ അലോട്ട്‌മെന്റില്‍ പുതുതായി അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്ത അപേക്ഷകര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം അഡ്മിഷന്‍ ഫീസ് അടയ്ക്കുന്നതിനുള്ള ചെലാന്‍ പ്രിന്റൗട്ടെടുത്ത് എസ്.ബി.ടി. യുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് ആഗസ്റ്റ് അഞ്ച് മുതല്‍ എട്ടിനകം അടയ്ക്കണം.