ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മുരളീധരന്‍

Posted on: August 5, 2014 3:59 pm | Last updated: August 5, 2014 at 3:59 pm

K-Muraleedharanകോഴിക്കോട്: കെഎസ്ആര്‍ടിസി അടച്ചു പൂട്ടുന്നതാണ് നല്ലതെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ കെ മുരളീധരന്‍ എംഎല്‍എ. നഷ്ടത്തിലായി എന്നത്‌കൊണ്ട് അടച്ചു പൂട്ടേണ്ട സ്ഥാപനമല്ല കെഎസ്ആര്‍ടിസി. സാധാരണക്കാരെ ബാധിക്കുന്നതാണ് അത്തരം നടപടികള്‍ എന്ന് കോടതി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ഇന്നലെയാണ് കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.