ജാമ്യം നീട്ടിക്കിട്ടാന്‍ മഅ്ദനി ഹരജി നല്‍കും

Posted on: August 5, 2014 2:24 pm | Last updated: August 5, 2014 at 3:34 pm

madani 3

ബംഗളുരു: ജാമ്യക്കാലാവധി നീട്ടിക്കിട്ടാന്‍ പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനി സുപ്രീംകോടതിയില്‍ ഹരജി നല്‍കും. തുടര്‍ ചികിത്സയ്ക്കായി ജാമ്യക്കാലാവധി നീട്ടണമെന്നാണ് ആവശ്യം. കോടതി നിര്‍ദേശിച്ച എല്ലാ ജാമ്യ വ്യവസ്ഥകളും ഇതുവരെ പാലിച്ചിട്ടുണ്ടെന്ന് അദ്ദേഹം കോടതിയെ ബോധ്യപ്പെടുത്തും.

ബംഗളുരു സ്‌ഫോടനക്കേസില്‍ കഴിഞ്ഞ നാല് വര്‍ഷമായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് ജൂലായ് 11നാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. ജൂലായ് 14ന് പുറത്തിറങ്ങിയ അദ്ദേഹത്തെ ബംഗളുരു സൗഖ്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. ജാമ്യക്കാലാവധി കഴിയാനിരിക്കെയാണ് മഅ്ജനി സുപ്രീം കോടതിയില്‍ കാലാവധി നീട്ടാന്‍ അപേക്ഷ നല്‍കുന്നത്.