ആയുര്‍വേദ ചികിത്സയ്ക്കായി മന്‍മോഹന്‍ സിങ് കേരളത്തിലേക്ക്

Posted on: August 5, 2014 12:32 pm | Last updated: August 5, 2014 at 12:33 pm

manmohanന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തുമെന്ന് സൂചന. ഇതുസംബന്ധിച്ച് അദ്ദേഹം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയിരുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ സൗകര്യമൊരുക്കാമെന്ന് ചെന്നിത്തല അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി പദവി ഒഴിഞ്ഞ ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം. എങ്കിലും രാജ്യസഭാംഗമെന്ന നിലയില്‍ കൃത്യമായി സഭയിലെത്തുന്നുണ്ട്. ഈ മാസം 14 വരെയാണ് സഭാ സമ്മേളനം. ഇതിനുശേഷമായിരിക്കും മന്‍മോഹന്‍ ചികിത്സ തേടുക. ഉഴിച്ചിലും പിഴിച്ചിലും അടക്കമുള്ള ആയുര്‍വേദ ചികിത്സ അദ്ദേഹം ആവശ്യപ്പെട്ടേക്കും. കേരളത്തിലേക്ക് അല്ലെങ്കില്‍ ബംഗളുരുവിലേക്ക് ചികിത്സയ്ക്ക് പോകുന്നതിനെക്കുിറിച്ചും ആലോചിക്കുന്നുണ്ട്.