സൈബര്‍ കുറ്റവാളികള്‍ക്കെതിരെ ഗുണ്ടാം നിയമം ചുമത്തുമെന്ന് കര്‍ണാടക

Posted on: August 5, 2014 9:51 am | Last updated: August 6, 2014 at 12:03 am

cybercrime 4ബാംഗ്ലൂര്‍: സ്ഥിരം സൈബര്‍ കുറ്റവാളികള്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ്. സാമൂഹിക പ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തുമെന്ന് ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വി ആര്‍ ഭട്ട് എന്നയാള്‍ക്കെതിരെ ഗുണ്ടാ നിയമം ചുമത്തുന്ന കാര്യം ആലോചിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

ബാംഗ്ലൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളില്‍ പീഡനത്തിന് ഇരയായ സംഭവത്തെ തുടര്‍ന്നാണ് ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം ചുമത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. സ്ത്രീ പീഡനം, ആസിഡ് അക്രമം, ലഹരിമരുന്നു കച്ചവടം, ഭൂമി കയ്യേറ്റം, കൊള്ളപ്പലിശ തുടങ്ങി വിവിധ കേസുകളില്‍ ഗുണ്ടാനിയമ ഭേദഗതി പ്രകാരം കേസെടുക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.