റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; മുഖ്യ പലിശ നിരക്ക് മാറ്റമില്ല

Posted on: August 5, 2014 9:41 am | Last updated: August 6, 2014 at 12:03 am
SHARE

reserve bank

മുംബൈ: മുഖ്യ പലിശ നിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ എട്ട് ശതമാനമായും റിവേഴ്‌സ് റിപ്പോ എഴ് ശതമാനമായും തുടരും. കരുതല്‍ ധനാനുപാതം നാല് ശതമാനമായി നിലനിര്‍ത്തി. എസ് എല്‍ ആര്‍ അര ശതമാനം കുറച്ചു. ചൊവ്വാഴ്ച്ച രാവിലെ ചേര്‍ന്ന റിസര്‍വ് ബാങ്ക് വായ്പാ നയ അവലോകന യോഗത്തിലാണ് തീരുമാനം.

ഉപഭോക്തൃ വില അടിസ്ഥാനമാക്കിയിട്ടുള്ള റിട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 7.31 ശതമാനമായി താഴ്ന്നിട്ടുണ്ട്. എന്നാല്‍ സവാള, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വില ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്കകള്‍ സൃഷ്ടിക്കുന്നു. ജൂലായില്‍ മഴ ലഭ്യത കുറഞ്ഞതും ഭക്ഷ്യ വിലവര്‍ധനക്ക് കാരണമായേക്കും. പണപ്പെരുപ്പം ഉയര്‍ന്നേക്കാമെന്ന നിഗമനത്തിലാണ് നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന റിസര്‍വ് ബാങ്ക് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here