Connect with us

National

കാണാതായ മത്സ്യബന്ധന യാനങ്ങളില്‍ 25 എണ്ണം കണ്ടെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ 640 മത്സ്യത്തൊഴിലാളികളെയുമായി കാണാതായ 40 മത്സ്യബന്ധന യാനങ്ങളില്‍ 25 എണ്ണം കണ്ടെത്തി. 15 എണ്ണത്തിനായി തിരച്ചില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ 25 യാനങ്ങള്‍ കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡിന്റെ തിരച്ചിലിലാണ് ഈ യാനങ്ങള്‍ കണ്ടെത്താനായത്. 15 എണ്ണത്തിനായി തിരച്ചില്‍ തുടരുകയാണ്.

സൗത്ത് 24 പര്‍ഗാന ജില്ലയിലെ കക്ദ്വീപിന് സമീപത്ത് വെച്ചാണ് ബോട്ടുകള്‍ കാണാതായത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 16 മത്സ്യത്തൊഴിലാളികള്‍ വീതം കയറിയ 40 ബോട്ടുകള്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. എന്നാല്‍ ഞായറാഴ്ച രാത്രിയുണ്ടായ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇവരുമായുള്ള എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടതായി മത്സ്യത്തൊഴിലാളി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

തൊഴിലാളികളെ കണ്ടെത്താനായി തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതിനിടെ, രണ്ട് മത്സ്യബന്ധന യാനങ്ങള്‍ ജംബു ദ്വീപിന് സമീപം തകര്‍ന്നനിലയില്‍ കണ്ടെത്തി. ഇതില്‍ നിന്ന് 25 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ഏഴ് പേരെ കാണാതായിട്ടുണ്ട്.