Connect with us

Kerala

കെ എസ് ആര്‍ ടിസി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജനത്തിന് ഉപകാരമില്ലാത്ത കെഎസ്ആര്‍ടിസി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ഹൈക്കോടതി പറഞ്ഞു. ഉപകാരമില്ലാത്ത ഈ സ്ഥാപനം അടച്ചു പൂട്ടിയാല്‍ ഒരു മന്ത്രിക്ക് സ്ഥാനം നഷ്ടപ്പെടുമെന്നല്ലാതെ വേറെയൊന്നും സംഭവിക്കില്ല. വസ്തുവകകള്‍ വിറ്റ് ജീവനക്കാരുടെ നഷ്ടം തീര്‍ക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നതടക്കമുള്ള 35 ഹരജികള്‍ ഒന്നിച്ച് പരിഗണിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം. കെഎസ്ആര്‍ടിസി വലിയ സാന്രത്തിക നഷ്ടത്തിലായത്‌കൊണ്ടാണ് ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാത്തതെന്ന് സ്റ്റാന്റിങ് കൗണ്‍സില്‍ കോടതിയില്‍ പറഞ്ഞു.

Latest