മീനാക്ഷീപുരം അയ്യമ്മാളിന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം

Posted on: August 4, 2014 12:45 pm | Last updated: August 4, 2014 at 12:45 pm

ചിറ്റൂര്‍: മീനാക്ഷിപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ അയ്യമ്മാളിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. കൊലപാതകമാകാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം മീനാക്ഷിപൂരം സ്രാമ്പി അമ്മന്‍ കോളനിയില്‍ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍തോട്ടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പരേതനായ ഉദയകുമാറിന്റെ ‘ാര്യ അയ്യമ്മാള്‍ (40) ന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം വിശദമായ അന്വേഷണം നടത്തുമെന്നും അയ്യമ്മാള്‍ മരിച്ചത് ശ്വാസം മുട്ടിയുള്ള കൊലപാതകമാവാം എന്നും പോലിസ് പറയുന്നു. കിഴക്കന്‍ മേഖലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ പതിവ് സംഭവമാകുമ്പോഴും ഇതിനെതിരെ നടപടി എടുക്കേണ്ട ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ അന്വേഷണം പേരിന് മാത്രം നടത്തി തടിയൂരുകയാണ്.
കിഴക്കന്‍ മേഖലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നിരന്തരമായി അതിക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ചിലത് മാത്രമാണ് പുറംലോകം അറിയുന്നത്. ബഹു’ൂരിപക്ഷം സംഭവങ്ങളും ഒതുക്കി തീര്‍ക്കുകയാണ് ചെയ്യുന്നത്. ഇതിന് ‘ഭരണ കക്ഷിയില്‍പ്പെട്ട ഉന്നത നേതാക്കളുടെ ഇടപെടലും പലപ്പോഴും സഹായകമാകുന്നുണ്ട്. വിവാദമാകുന്ന സം’വങ്ങളില്‍ പ്രാഥമിക അന്വേഷണങ്ങളും നടപടികളും പൂര്‍ത്തിയാക്കി തുടര്‍ അന്വേഷണം നടത്തി മടങ്ങുകയാണ് പതിവ്.