Connect with us

National

'ചലോ ജന്തര്‍മന്ദര്‍'; വീണ്ടും കെജ്‌രിവാളും സംഘവും

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രീയ ഊര്‍ജം തേടി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളും പാര്‍ട്ടി പ്രവര്‍ത്തകരും വീണ്ടും സമര മുഖത്ത്. ഡല്‍ഹി നിയമസഭ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ജന്തര്‍മന്ദറില്‍ സമരം സംഘടിപ്പിക്കുന്നത്. “ചലോ ജന്തര്‍ മന്ദര്‍ ” എന്ന് പേരിട്ടിരിക്കുന്ന സമരം മൂന്ന് മണിയോടെയാണ് ആരംഭിച്ചത്. സമരം ഡല്‍ഹി മുന്‍ മുഖ്യമന്ത്രികൂടിയായ കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്തു.
ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ ലക്ഷ്യമിട്ട് ബിജെപി നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് എഎപിയുടെ തെരഞ്ഞെടുപ്പ് ആവശ്യം.പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എഎപിക്ക് വലിയ നേട്ടം കൊയ്യാനായില്ല. നരേന്ദ്ര മോദിയോട് വാരാണസിയില്‍ കെജ്‌രിവാള്‍ തോല്‍ക്കുകയും ചെയ്തിരുന്നു. നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ സാഹചര്യമൊരുക്കണമെന്ന് എഎപി നേരത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 28 സീറ്റ നേടി ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ 49 ദിവസത്തെ ഭരണത്തിനു ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നാടകീയമായി രാജവയ്ക്കുകയായിരുന്നുു.

Latest