കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യോഗങ്ങള്‍ക്കെതിരെ നടപടി

Posted on: August 3, 2014 3:09 pm | Last updated: August 4, 2014 at 10:04 am

kpccതിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് യോഗങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ദേശം. കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ് ഡിസിസി പ്രിസഡന്റുമാര്‍ക്ക് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. പാര്‍ട്ടി പുന:സംഘടന നടക്കാനിരിക്കെയാണ് പുതിയ തീരുമാനം. പുന:സംഘടനയുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് യോഗങ്ങള്‍ നടന്നാല്‍ കെപിസിസി ഇടപെട്ട് നടപടിയെടുക്കും. വിഭാഗീയത ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.