സുരക്ഷാ പദ്ധതി: മത്സ്യതൊഴിലാളികള്‍ക്ക് ഉപകരണങ്ങള്‍ കൈമാറി

Posted on: August 3, 2014 8:19 am | Last updated: August 3, 2014 at 8:19 am

കോഴിക്കോട്: മത്സ്യ തൊഴിലാളികള്‍ക്ക് കടല്‍ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പുതിയാപ്പ ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് മന്ത്രി കെ ബാബു നിര്‍വ്വഹിച്ചു. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നവരുടെ സുരക്ഷക്കായി തീരദേശവികസന കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ സംസ്ഥാനത്ത് 600 ആഴക്കടല്‍ മത്സ്യബന്ധന യൂണിറ്റുകള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കും. ചാര്‍ട്ട് പ്ലോട്ടറോടു കൂടിയ എക്കോസൗണ്ടര്‍, സുരക്ഷാബീക്കണ്‍, ജി പി എസ് എന്നിവ 18 യന്ത്രവത്കൃത ബോട്ടുകള്‍ക്ക് വിതരണം ചെയ്തു. കൊയിലാണ്ടി മത്സ്യഗ്രാമത്തിലെ 14 ഗുണഭോക്താക്കള്‍ക്ക് വ്യക്തിഗത ടോയ്‌ലറ്റിനുള്ള തുകയും വിതരണം ചെയ്തു. ചടങ്ങില്‍ എ കെ ശശീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ സി എ ലത, സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ എം ഡി ഡോ കെ അമ്പാടി സംബന്ധിച്ചു.