എം സി എ പ്രവേശന പരീക്ഷ

Posted on: August 3, 2014 7:52 am | Last updated: August 3, 2014 at 7:52 am

calicut universityകാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സര്‍വകലാശാലാ കാമ്പസിലും മറ്റ് പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന സ്വാശ്രയ എം.എസി.എ കോഴ്‌സ് പ്രവേശന പരീക്ഷ ആഗസ്റ്റ് പത്തിന്് രാവിലെ 11 മണിക്ക് കോഴിക്കോട് നടക്കാവ് എം.ഇ.എസ് കോളേജ് ഫോര്‍ വിമന്‍സിലും, തൃശൂര്‍ വിവേകോദയം ഹയര്‍ സെക്കണ്ടി സ്‌കൂളിലും നടക്കും. ഹാള്‍ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍ നിന്നും ആഗസ്റ്റ് നാലിന് ശേഷം ഡൗണ്‍ലോഡ് ചെയ്യാം. സാക്ഷ്യപ്പെടുത്തിയ ഹാള്‍ടിക്കറ്റുമായി രാവിലെ 10.30-ന് പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാവണം. അപേക്ഷയിലെ അപാകതകള്‍ പരിഹരിക്കാത്തവരും ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരും ആഗസ്റ്റ് അഞ്ചിനകം സര്‍വകലാശാലാ സി.സി.എസ്.എസ്.ഐ.ടി ഓഫീസില്‍ നേരിട്ട് ഹാജരായി അപാകത പരിഹരിക്കണം. ഫോണ്‍: 0494 2407422.