ദുബൈ ഫെറി; കുടുംബങ്ങള്‍ക്ക് ഇളവ്

Posted on: August 2, 2014 9:38 pm | Last updated: August 2, 2014 at 9:38 pm

Dubai Ferry Lowദുബൈ: ദുബൈ ഫെറിയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക പത്തു ശതമാനം ഇളവു നല്‍കുമെന്ന് ആര്‍ ടി എ മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം ഡയരക്ടര്‍ ഹുസൈന്‍ ഖാന്‍ സാഹിബ് അറിയിച്ചു. ദുബൈ വേനല്‍ വിസ്മയോത്സവത്തിന്റെ ഭാഗമായാണ് ഇളവ്. രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന് ഗോള്‍ഡ് ക്ലാസ് ടിക്കറ്റിന് 210 ദിര്‍ഹമാണ് നിരക്ക്. നിലവില്‍ 225 ദിര്‍ഹമാണ്. സില്‍വര്‍ ക്ലാസിന് 150 ദിര്‍ഹത്തിനു പകരം 140 ദിര്‍ഹമാണ്. ഇതിലൂടെ യാത്രക്കാരുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം 78,711 പേരാണ് യാത്ര ചെയ്തത്.
ഫെറി, വാട്ടര്‍ ടാക്‌സി യാത്രക്കാര്‍ക്ക് നിരവധി ഉല്ലാസ പരിപാടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജുമൈറ ബീച്ച്, ദുബൈ മറീന, ജെ ബി ആര്‍, വാട്ടര്‍ ഫ്രണ്ട് പദ്ധതികളുടെ കാഴ്ചകള്‍ കാണിച്ചാണ് ഫെറി യാത്ര. ഒരു ആഡംബര നൗകയില്‍ 100 ഓളം സഞ്ചാരികളെ കയറ്റും.