ചൈനയിലെ കാര്‍ നിര്‍മാണ കമ്പനിയില്‍ സ്‌ഫോടനം: 65പേര്‍ കൊല്ലപ്പെട്ടു

Posted on: August 2, 2014 7:37 pm | Last updated: August 3, 2014 at 12:07 am

factoryചൈനയിലെ കാര്‍ നിര്‍മാണ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. 450ഓളം പേര്‍ ജോലി ചെയ്തിരുന്ന ജിയാന്‍ഗ്‌സ് നഗരത്തിലെ ഫാക്ടറിയിലാണ് സംഭവം. സ്‌ഫോടനത്തിന്റെ കാര്യം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചതായും ചൈനയിലെ സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട ചെയ്യുന്നു. സ്‌ഫോടന സമയത്ത് 200പേര്‍ മാത്രമാണ് ജോലിയിലുണ്ടായിരുന്നതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.