സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം പിന്‍വലിച്ചു

Posted on: August 2, 2014 12:29 pm | Last updated: August 3, 2014 at 12:07 am

STETHESCOPE DOCTORതിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ ജി എം ഒയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന നിസ്സഹകരണ സമരം പിന്‍വലിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായും ഡയസ്‌നോണ്‍ ഉള്‍പ്പെടെ അച്ചടക്ക നടപടികള്‍ പിന്‍വലിച്ചതായും കെ ജി എം ഒ എ ഭാരവാഹികള്‍ പറഞ്ഞു.