Connect with us

Gulf

അബുദാബിയില്‍ സമ്മര്‍ ക്യാമ്പുകള്‍ക്ക് തുടക്കമാവുന്നു

Published

|

Last Updated

അബുദാബി: അബുദാബിയിലെ വിവിധ സംഘടനകള്‍ സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കേരളാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം എന്നിവിടങ്ങളില്‍ ആണ്‍ കുട്ടികള്‍ക്കായി കളിയും കാര്യവും നിറച്ച് സമ്മര്‍ ക്യാമ്പുകള്‍ നടത്തുന്നത്. കഥ, കവിത, നാടന്‍ പാട്ടുകള്‍, ശില്‍പ നിര്‍മാണം, ചിത്ര രചന, അഭിനയം തുടങ്ങി നിരവധി മേഖലകളിലൂടെ കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കും. കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് 2014 വേനല്‍ തുമ്പികള്‍ എന്ന പേരില്‍ നാളെ മുതല്‍ 29 വരെ നടക്കും. സുനില്‍ കുന്നരുവാണ് കുട്ടികളുടെ ക്യാമ്പ് ഡയറക്ടറായെത്തുന്നത്. ക്യാമ്പ് ദിവസങ്ങളിലെ കുട്ടികളുടെ കലാ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഡോക്യുമെന്ററി പ്രദര്‍ശനം ക്യാമ്പിന്റെ അവസാന ദിവസമായ 29 ന് നടത്തും. വെള്ളിയാഴ്ച്ച ഒഴികേ ബാക്കിയെല്ലാ ദിവസവും വൈകിട്ട് ആറു മുതല്‍ രാത്രി ഒമ്പത് വരെയാണ് ക്യാമ്പ് നടത്തുക.
അബുദാബി മലയാളി സമാജത്തില്‍ ഇന്ന് മുതല്‍ ആണ് ക്യാമ്പ് ആരംഭിക്കുന്നത്. അധ്യാപകനും, ഗവേഷകനും, ദേശീയ പുരസ്‌കാര ജേതാവുമായ ആര്‍ സി കരിപ്പത്താണ് സമാജം സമ്മര്‍ ക്യാമ്പ് നയിക്കുന്നത്. വൈകുന്നേരം നാല് മണി മുതല്‍ എട്ട് വരെയാണ് ക്യാമ്പ് നടക്കുക. ഇത്തവണ സമാജം സമ്മര്‍ ക്യാമ്പില്‍ 150 ല്‍ അധികം കുട്ടികള്‍ പങ്കെടുക്കുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.