നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണ വേട്ട: മൂന്നുപേര്‍ അറസ്റ്റില്‍

Posted on: August 1, 2014 9:49 am | Last updated: August 2, 2014 at 12:31 am

gold bar

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മലേഷ്യയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 11 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണത്തിന് മൂന്ന് കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ക്വാലാലംപൂരില്‍ നിന്ന് വന്ന മൂന്ന് കര്‍ണാടക സ്വദേശികള്‍ അറസ്റ്റിലായിട്ടുണ്ട്.