ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍

Posted on: August 1, 2014 7:44 am | Last updated: August 1, 2014 at 4:51 pm

cease fireജറുസലേം: ഐക്യരാഷ്ട്രസഭയുടേയും അമേരിക്കയുടേയും ഇടപെടലിനെ തുടര്‍ന്ന് ഗാസയില്‍ ഇസ്‌റാഈലും ഫലസ്തീനും 72 മണിക്കൂര്‍ #വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ #വെടിനിര്‍ത്തല്‍ നിലവില്‍ വരും. യു എന്‍ സെക്രട്ടറി ജനറല്‍  ബാന്‍ കി മൂണും യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും സംയുക്തമായാണ് #വെടിനിര്‍ത്തല്‍ വിവരം പുറത്തുവിട്ടത്. ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് #വെടിനിര്‍ത്തല്‍ ആശ്വാസം പകരുമെന്ന് ഇരുവരും പറഞ്ഞു.

ഈജിപ്തിന്റെ മധ്യസ്തതയിലുള്ള സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്‌റാഈലിന്റെയും ഫലസ്തീന്റെയും പ്രതിനിധികള്‍ കെയ്‌റോയിലെത്തി. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കും. ഹമാസിനെ തീവ്രവാദി സംഘടനയായി കണക്കാക്കുന്നതിനാല്‍ ഹമാസുമായി ഒരു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ച നടത്താന്‍ അമേരിക്കയും ഇസ്‌റാഈലും തയ്യാറല്ലെന്ന് അമേരിക്കയുടെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.