മര്‍കസ് ഹാദിയ കോഴ്‌സ്: ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും

Posted on: August 1, 2014 12:55 am | Last updated: August 1, 2014 at 12:55 am

കോഴിക്കോട്: പത്താംതരം വിജയിച്ച പെണ്‍കുട്ടികള്‍ക്ക് മര്‍കസിന് കീഴിലുള്ള ഹാദിയ കോഴ്‌സ് തിങ്കളാഴ്ച ആരംഭിക്കും. ഹാദിയ കോഴ്‌സിന് വിശുദ്ധ ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ്, വിശ്വാസം, ആദര്‍ശം, സ്ത്രീ വിധി വിലക്കുകള്‍, ഫിഖ്ഹ്, ചരിത്രം തുടങ്ങിയ ഇസ്‌ലാമിക പഠനത്തോടൊപ്പം സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യവുമുണ്ട്. സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് കോമ്പിനേഷനുള്ള ഹ്യൂമാനിറ്റീസ് കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ കൂടി ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 98951 76593 എന്ന നമ്പറില്‍ വിളിക്കാം.