ജയചന്ദ്രന്‍ പോലീസ് കസ്റ്റഡിയില്‍

Posted on: July 31, 2014 2:48 am | Last updated: July 31, 2014 at 11:51 am

കൊച്ചി: അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതി പുന്നപ്ര പറവൂര്‍ വാഴപ്പാട്ട് വീട്ടില്‍ ജയചന്ദ്രനെ (44) കൂടുതല്‍ അന്വേഷണത്തിനായി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് പൊലീസ് കസ്റ്റഡിയില്‍ നല്‍കി.
ഈമാസം 24 ന് അറസ്റ്റിലായ ജയചന്ദ്രന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു. ഇയാളുടെ ലാപ് ടോപ്പില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനും, മുമ്പ് താമസിച്ച സ്ഥലങ്ങള്‍, മൊബൈല്‍ ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍ തുടങ്ങിയവ നോക്കി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഉന്നത ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്നതിനും മറ്റുമാണ് എറണാകുളം നോര്‍ത്ത് സി ഐ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്.