Connect with us

Gulf

വിശുദ്ധിയുടെ നിറവില്‍ ചെറിയപെരുന്നാള്‍ ആഘോഷിച്ചു

Published

|

Last Updated

കോഴിക്കോട്: വിശുദ്ദിയുടെ നിറവില്‍ വിശ്വാസിലോകം ഇൗദുല്‍ ഫിത്വര്‍ ആഘോഷിച്ചു. ഫിത്വർ സക്കാത്ത് കൊടുത്തുവീട്ടി പുതുവസ്ത്രങ്ങളണിഞ്ഞ് അതിരാവിലെ മുതല്‍ തന്നെ വിശ്വാസികള്‍ പള്ളികളിലെത്തി പെരുന്നാള്‍ നിസ്ക്കാരത്തില്‍ പങ്കെടുത്തു. ശേഷം നടന്ന പ്രാർഥനയില്‍ തന്റെ പ്രയാസങ്ങളെല്ലാം സര്‍വ ശക്തന് മുന്നില്‍ സമര്‍പ്പിച്ച ശേഷം വിശുദ്ധി നിറഞ്ഞ മനസ്സുമായി അവര്‍ ബന്ധുവീടുകളിലും അയല്‍ വീടുകളിലും സന്ദര്‍ശനം നടത്തി പെരുന്നാളിന്റെ പുണ്യം നുകര്‍ന്നു.  പുണ്യങ്ങളുടെ നിറവസന്തം തീര്‍ത്ത റമസാനിന്റെ മുപ്പത് രാപകലുകളുടെ ധന്യതയോടെയായിരുന്നു ഇത്തവണ പെരുന്നാള്‍ ആഘോഷം.

വിശുദ്ധ ഗ്രന്ഥം അവതരിച്ച മാസത്തിന്റെ മഹത്വങ്ങള്‍ നെഞ്ചിലേറ്റി ആത്മസംസ്‌കരണം നടത്തിയ മനസ്സും ശരീരവുമായാണ് വിശ്വാസി പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
ഈദിന്റെ സന്ദേശവും സന്തോഷവും വിളിച്ചറിയിച്ച് അല്ലാഹുവിന്റെ ഏകത്വവും മഹത്വവും വാഴ്ത്തി വിശ്വാസി വൃന്ദം തക്ബീര്‍ ധ്വനികള്‍ മുഴക്കി ശവ്വാലിനെ വരവേല്‍റ്റു.

കണ്ണീരുണങ്ങാത്ത ഗാസയാണ് ഇൗ ആഘോഷദിനത്തിലും വിശ്വാസികളുടെ വേദനയാകുന്നത്. പെരുന്നാള്‍ ദിനത്തില്‍ മിക്കയിടത്തും ഫലസ്തീന്‍ ജനതക്കായി പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. ഒമാന്‍ ഒഴികെ ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍.