മണ്ണാര്‍ക്കാട്ടെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ബൈപാസ് നിര്‍മിക്കുമെന്ന് എം എല്‍ എ

Posted on: July 28, 2014 11:13 am | Last updated: July 28, 2014 at 11:13 am

n shamsudമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ബൈപാസ് നിര്‍മിക്കുമെന്ന് എംഎല്‍എ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായും കുന്തിപ്പുഴ പാലം മൂന്നുമാസത്തിനകം തുറന്നുകൊടുക്കുമെന്നും അഡ്വ. എന്‍.ഷംസുദീന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.നേരത്തെ സര്‍വേ നടപടി പൂര്‍ത്തീകരിച്ച് മുടങ്ങിക്കിടന്നിരുന്ന പദ്ധതിക്കാണ് ഇപ്പോള്‍ ജീവന്‍ വച്ചത്.ബൈപാസ് റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ദേശീയപാത വിാഗം നടപ്പു സാമ്പത്തികവര്‍ഷം മുപ്പതുകോടിയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തി ഭരണാനുമതി ലഭിച്ചാല്‍ പ്രവൃത്തികള്‍ ഈ വര്‍ഷം തന്നെ തുടങ്ങാനാകും.കുമരംപുത്തൂര്‍ വില്ലേജ് ഓഫീസ് മുതല്‍ ചൂരിക്കാട്പാലം വരെയുള്ള 7.7 കിലോമീറ്ററാണ് ബൈപാസിനുള്ളത്.കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമുള്ള ഈ പ്രോജക്ട് 160 കോടിയുടേതാണെന്ന് എംഎല്‍എ പറഞ്ഞു. എം എല്‍ എയുടെ സുസ്ഥിര ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒമ്പതുകോടി അഞ്ചുലക്ഷം ചെലവിലാണ് ദേശീയപാതയിലെ കുന്തിപ്പുഴപാലത്തിന്റെ പണി പുരോഗമിക്കുന്നത്.അപ്രോച്ച് റോഡുകളുടെ പണി പൂര്‍ത്തീകരിച്ച് പഴയതും പുതിയതുമായ പാലങ്ങളെ ഒരുമിപ്പിക്കലും കൈവരിനിര്‍മാണവും മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഒക്ടോബറില്‍ പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.