മോദിക്ക് വി എസിന്റെ കത്ത്

Posted on: July 27, 2014 3:26 pm | Last updated: July 28, 2014 at 7:14 am

vs-achuthanandan01_5തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്തയച്ചു. ചീഫ് സെക്രട്ടറി ഭരത് ഭൂഷണിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര വിജിലന്‍സ് കമീഷണറെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും വി എസ് കത്തില്‍ ആവശ്യപ്പെട്ടു.

പാറ്റൂര്‍ ഭൂമിയിടപാട് അടക്കമുള്ള കേസുകളില്‍ ചീഫ് സെക്രട്ടറിക്ക് പങ്കുള്ളതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചീഫ് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വി എസ് ആരോപിച്ചിരുന്നു.