കക്കൂസ് മാലിന്യം തള്ളിയവരെ നാട്ടുകാര്‍ പിടികൂടി

Posted on: July 27, 2014 11:02 am | Last updated: July 27, 2014 at 11:02 am

27 VENGARA-3 KOORUYAD MATHAD malinnyam thalliyathine thudarnnu udaledutha SANGARSHAM (1)വേങ്ങര: കൃഷിയിടത്തിലും റോഡിലും നിറയെ മാലിന്യം തള്ളിയവരെ നാട്ടുകാര്‍ കൈയോടെ പിടികൂടി. കക്കൂസ് മാലിന്യവും ഹോട്ടല്‍ മാലിന്യവുമാണ് തള്ളിയത്. സ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കൂരിയാട് പാക്കടപുറായ റോഡില്‍ മാതാടില്‍ ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. ദിവസങ്ങളായി ഇവിടെ രാത്രിയില്‍ മാലിന്യം തള്ളിപ്പോകുന്നത് കര്‍ഷകര്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് കാത്തിരിക്കുകയായിരുന്നു. കക്കാട് സാഗര്‍ ഹോട്ടല്‍ നടത്തുന്ന കുണ്ടോട്ട് അബ്ദുറഹ്മാന്‍ (58), ലോറി ഡ്രൈവര്‍ കക്കാട് കല്ലാക്കല്‍ ഖാലിദ് (39), നാഗപട്ടണം സ്വദേശി ശങ്കര്‍ (35) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. തള്ളിയ മാലിന്യം ഇവരെ കൊണ്ടുതന്നെ തിരിച്ച് കോരിച്ച് റോഡ് വൃത്തിയാക്കിച്ചു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഇശല്‍ നൈറ്റ്
മഞ്ചേരി: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നെല്ലിക്കുത്ത് ചുണ്ടമണ്ണ പൗരസമിതി ഇശല്‍ നൈറ്റ് സംഘടിപ്പിക്കുന്നു. പെരുന്നാള്‍ ദിവസം വൈകീട്ട് ഏഴിന് ചുണ്ടമണ്ണയില്‍ നടക്കുന്ന പരിപാടിക്ക് നിലമ്പൂര്‍ ഗൗസിയ ഗ്രൂപ്പ് നേതൃത്വം നല്‍കും.