Connect with us

Kozhikode

എസ് എഫ് ഐ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രിയെ തടഞ്ഞു

Published

|

Last Updated

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി മന്ത്രി പി കെ അബ്ദുര്‍റബ്ബിനെ തടയാനുള്ള എസ് എഫ് ഐ പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തിനിടയാക്കി. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മഗാസിന്‍ പ്രകാശനത്തിനെത്തിയ അബ്ദുര്‍റബ്ബിനെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇന്നലെ രാവിലെ 11 നാണ് സംഭവം. മാഗസിന്‍ പ്രകാശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മന്ത്രിയുടെ കാറിന് മുന്നിലേക്ക് മുദ്രാവാക്യം വിളിയുമായി പ്രവര്‍ത്തകര്‍ ചാടിവീഴുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസും എസ്‌കോര്‍ട്ട് പോലീസും ഇടപെട്ട് വിദ്യാര്‍ഥികളെ തടഞ്ഞ് മന്ത്രിക്ക് വഴിയൊരുക്കി.
പിന്മാറാന്‍ തയാറാകാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ലാത്തിവീശി. പോലീസ് ലാത്തിച്ചര്‍ജില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ 10 എസ് എഫ് ഐ പ്രവര്‍ത്തകരെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. എസ് എഫ് ഐ ആര്‍ട്‌സ് കോളജ് യൂനിറ്റ് സെക്രട്ടറി ഹണിലാല്‍, രഞ്ജു, ബ്രോളിന്‍ മൈക്കിള്‍, വൈശാഖ്, ബിനില്‍, അമല്‍ജിത്ത്, അജിത്ത്കുമാര്‍, ജിഷ്ണു, അക്ഷയ,് ഋത്വിക് ശ്രീധര്‍ എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് ചെയ്തത്.

 

Latest