26/11 വിചാരണ: ഇന്ത്യ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചു

Posted on: July 25, 2014 2:58 pm | Last updated: July 25, 2014 at 2:58 pm

mumbai_terrorAttac_1397618cന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതില്‍ പാക്കിസ്ഥാനെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണറെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത്. കേസില്‍ പാക് അധികൃതര്‍ നടത്തുന്ന അന്വേഷണത്തിന്റെയും വിചാരണയുടെയും വിവരങ്ങള്‍ അതാത് സമയം തന്നെ അറിയിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഇതേസമയം, ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ പാക് വിദേശകാര്യ മന്ത്രാലയം ഓഫീസിലെത്തിയും ഇന്ത്യയുടെ പ്രതിഷേധം അറിയച്ചിട്ടുണ്ട്.

2008 നവംബര്‍ 26നാണ് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണമുണ്ടായത്. അജ്മല്‍ കസബ് എന്ന ഭീകരവാദിയെ മാത്രമാണ് ജീവനോടെ പിടികൂടാനായത്. ഇയാളെ 2012ല്‍ ഇന്ത്യ തൂക്കിലേറ്റുകയും ചെയ്തു.