ഗാസയില്‍ പുനര്‍നിര്‍മാണത്തിന് 15 കോടി ദിര്‍ഹം

Posted on: July 23, 2014 9:30 pm | Last updated: July 23, 2014 at 9:30 pm
gaaza1
ഗാസയില്‍ പുനര്‍നിര്‍മാണത്തിന് യു എ ഇ സഹായം നല്‍കുന്നത് സംബന്ധിച്ച കരാറില്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂയിയും പീറ്റര്‍ ഫോര്‍ഡും ഒപ്പിടുന്നു

അബുദാബി: ഗാസയില്‍ പുനര്‍നിര്‍മാണങ്ങള്‍ക്ക് 15 കോടി ദിര്‍ഹം യു എ ഇ നല്‍കും. ഇതു സംബന്ധിച്ച് എമിറേറ്റ്‌സ് റെഡ്ക്രസന്റും യു എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റഫ്യൂജീസും തമ്മില്‍ കരാറൊപ്പിട്ടു. അബുദാബി പടിഞ്ഞാറന്‍ മേഖലാ ഭരണ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഒപ്പിടല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ഫലസ്തീന്‍ ജനതയെ സഹായിക്കുക എന്നത് യു എ ഇ പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. റെഡ് ക്രസന്റിനുവേണ്ടി ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂയിയും റിലീഫ് ഏജന്‍സിക്കുവേണ്ടി പീറ്റര്‍ ഫോര്‍ഡുമാണ് കരാറൊപ്പിട്ടത്.