തായ്‌വാനില്‍ വിമാനപകടം: 51പേര്‍ കൊല്ലപ്പെട്ടു

Posted on: July 23, 2014 7:59 pm | Last updated: July 24, 2014 at 8:31 am

taiwan flght crash

തായ്‌വാനില്‍ വിമാനാപകടത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. ട്രാന്‍സ് ഏഷ്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം അടിയന്തിരമായി നിലത്തിറക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. തായ് വാന്‍ ന്യൂസ് ഏജന്‍സിയാണ് വിവരം അറിയിച്ചത്. 54 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
തായ്‌ലാന്റ് തലസ്ഥാനമായ തായ്പീയില്‍ നിന്നും പെന്‍ഗു ദ്വീപിലേക്ക് പോകുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. പ്രാദേശിക സമയം രാത്രി ഏഴ് മണിയോടെ അപകടത്തില്‍പെട്ടത്.
ചുഴലിക്കാറ്റും കനത്ത മഴയുംമൂലം കാഴ്ച മങ്ങിയതോടെയാണ് യാത്രാ വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിച്ചത്.