വൈദ്യുതാഘാതാമേറ്റ് ജീനക്കാര്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: July 23, 2014 1:15 pm | Last updated: July 23, 2014 at 11:53 pm

elecrtical postതൃശൂര്‍: വൈദ്യുതാഘാതമേറ്റ് മൂന്ന് കരാര്‍ ജീവനക്കാര്‍ മരിക്കാനിടയായ സംഭവത്തില്‍ കെ എസ് ഇ ബിക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണ സംഘം. സംഭവത്തില്‍ രണ്ടുപേരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. സബ് എന്‍ജിനീയര്‍ റിജോ, ഓവര്‍സിയര്‍ ജോയ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതില്‍ വിധ്ച പറ്റിയെന്ന് അഡീഷനല്‍ ചീഫ് ഇലക്ട്രല്‍ ഇന്‍സ്‌പെക്ടര്‍ കണ്ടെത്തി. പുതിയ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതിനു വേണ്ടി പോസ്റ്റ് ഉയര്‍ത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. തൊട്ടുമുകളിലൂടെ പോകുന്ന മാടക്കത്തറ സബ്‌സ്‌റ്റേഷനില്‍ നിന്നുള്ള ലൈനില്‍ തട്ടിയതാണ് അപകടത്തിന് കാരണമായത്.