നോമ്പെടുത്ത ജീവനക്കാരനെ ചപ്പാത്തി തീറ്റിച്ചു: പാര്‍ലിമെന്റില്‍ ബഹളം

Posted on: July 23, 2014 12:49 pm | Last updated: July 23, 2014 at 1:14 pm

lok-sabha

ന്യൂഡല്‍ഹി: മുസ്‌ലിം ഉദ്യോഗസ്ഥന്റെ നോമ്പ് മുടക്കാന്‍ ശിവസേന എം പിമാര്‍ ശ്രമിച്ചെന്ന് ആരോപിച്ച് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. മഹാരാഷ്ട്ര സദനിലെ വ്രതമെടുത്ത ജീവനക്കാരന്റെ വായില്‍ ഭക്ഷണം തിരുകിക്കയറ്റാന്‍ ശിവസേന എം പിമാര്‍ ശ്രമിച്ചെന്നാണ് ആരോപണം. എം ഐ ഷാനവാസ് എം പിയാണ് സംഭവം സഭയില്‍ ഉന്നയിച്ചത്. ആരോപണം നിഷേധിച്ച ശിവസേന ബി ജെ പി എം പിമാര്‍ ആക്രോശിച്ച് സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങളും നടുത്തളത്തിലിറങ്ങിയതോടെ സഭ ബഹളത്തില്‍ മുങ്ങി.