ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: മുഹമ്മദ് റാഫി കൊല്‍ക്കത്തയില്‍

Posted on: July 22, 2014 4:33 pm | Last updated: July 22, 2014 at 11:44 pm

isl

മുംബൈ: യൂറോപ്പ്യന്‍ ഫുട്‌ബോള്‍ ലീഗുകളുടെ മാതൃകയില്‍ നടത്തുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിനുള്ള ഇന്ത്യന്‍ താരങ്ങളുടെ ലേലം ആരംഭിച്ചു. മലയാളി താരം മുഹമ്മദ് റാഫിയെ സൗരവ് ഗാംഗുലിയും അത്‌ലറ്റികോ മാഡ്രിഡും ചേര്‍ന്നുള്ള  അത്‌ലറ്റികോ ഡി കൊല്‍ക്കത്ത സ്വന്തമാക്കി. മലയാളി മിഡ്ഫീല്‍ഡര്‍ സുഷാന്ത് മാത്യു കേരളത്തിന്റെ ടീമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇടംപിടിച്ചു. മറ്റൊരു മലയാളിയായ ഡെന്‍സണ്‍ ദേവദാസിനെ സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബംഗളുരു സ്വന്തമാക്കി.

ആദ്യഘട്ട ലേലമാണ് ഇന്ന് നടന്നത്. ലേലം നാളെയും തുടരും. ചലച്ചിത്രതാരം രണ്‍ബീര്‍ കപൂറിന്റെ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റി എഫ്.സിയില്‍ ഇന്ത്യയുടെ മുന്‍നിര താരങ്ങളായ സുബ്രതോ പാലും സയ്യിദ് റഹീം നബിയും കളിക്കും. ഗൂര്‍മാംഗി സിങ്ങും ജെജെ ലാല്‍പെഖൂലയും ബാംഗ്ലൂരിലും ലെന്നി റോഡ്രിഗസ് സല്‍മാന്‍ ഖാന്റെ പുണെയിലുമാണ്
.