ഐ സി എഫ് ആര്‍ എസ് സി മെഗാ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

Posted on: July 22, 2014 12:21 pm | Last updated: July 22, 2014 at 12:21 pm

qatharദോഹ: ഭക്തിയുടെയും വിശുദ്ധിയുടെയും നിറവില്‍ ഖത്തര്‍ ഐ സി എഫ് ആര്‍ എസ് സി സംയുക്തമായി ദോഹ എം ഇ എസ് സ്‌കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ദോഹയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ പ്രവാസികള്‍ക്ക് പ്രസ്തുത സംഗമം സന്തോഷത്തിന്റെ വേദി കൂടിയായി.

ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന ഡെപ്യൂട്ടിപ്രസിഡന്റ് ഡോ ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. മനുഷ്യഹൃദയങ്ങളെ പ്രകാശിതമാക്കുന്ന മഹാഗ്രന്ഥമാണ് ഖുര്‍ആനെന്നും മനുഷ്യരെ നന്മയിലേക്കും ശാശ്വത സന്തോഷത്തിലേക്കും നയിക്കുന്ന അതിന്റെ ഭാഷ സ്‌നേഹത്തിന്റെതാണെന്നും അദ്ദേഹം പറഞ്ഞു.

ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് അഹമദ് സഖാഫി ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.അസീസ് സഖാഫി പാലോളി, അബ്ദുല്ലത്തീഫ് സഖാഫി കോട്ടുമല, ജമാല്‍ അസ്ഹരി, കെ ബി അബ്ദുള്ള ഹാജി, അബ്ദുസ്സലാം ഹാജി പുത്തനത്താണി, ബഷീര്‍ പുത്തൂപ്പാടം തുടങ്ങിയവര്‍ സംബന്ധിച്ചു. ഐ സി എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ഹാജി മേമുണ്ട സ്വാഗതവും ആര്‍ എസ് സി നാഷണല്‍ കണ്‍വീനര്‍ ഉമര്‍ കുണ്ടുതോട് നന്ദിയും പറഞ്ഞു.