കോഴിക്കോട് ജനകീയ സമരത്തെ ആക്രമിച്ച ഡി വൈ എഫ് ഐ നേതാക്കള്‍ കീഴടങ്ങി

Posted on: July 22, 2014 8:48 am | Last updated: July 22, 2014 at 11:42 pm

dyfiകോഴിക്കോട്: കോര്‍പറേഷന്‍ അഴിമതിക്കെതിരെ സമരം നടത്തിയ അഴിമതി വിരുദ്ധ സമിതിയുടെ സമര വേദിയില്‍ കയറി സമരക്കാരെ ആക്രമിച്ച കേസില്‍ പ്രതികളായ ഡി വൈ എഫ് ഐ നേതാക്കള്‍ കീഴടങ്ങി. മുന്‍ മേയര്‍ സി ഭാസ്‌കരന്റെ മകന്‍ വരുണ്‍ ഭാസ്‌കര്‍ അടക്കമുള്ളവരാണ് കീഴടങ്ങിയത്. കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് ഇവര്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍. സമരക്കാരെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.