Connect with us

Kerala

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം നിലവില്‍ വന്നു. മൂലമറ്റം നിലയത്തിലുണ്ടായ യന്ത്രത്തകരാറിനെ തുടര്‍ന്ന് വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതാണ് നിയന്ത്രണത്തിന് കാരണമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഇന്നലെ വൈകീട്ട് ഏഴ് മുതല്‍ ഭാഗിക വൈദ്യുതി നിയന്ത്രണം നിലവില്‍ വന്നു. കായംകുളം താപ വൈദ്യുതി വാങ്ങുന്നത് കുറച്ചതും കേന്ദ്ര വിഹിതം കുറഞ്ഞതും പെട്ടെന്നുണ്ടായ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
കേന്ദ്ര വിഹിതമായി ലഭിച്ചുവരുന്നത് 1250 മെഗാവാട്ടാണ്. എന്നാല്‍, ഇന്നലെ ലഭിച്ചത് 950 മെഗാവാട്ട് മാത്രം. ഹരിയാനയില്‍ നിന്ന് ലഭിച്ച 250 മെഗാവാട്ട് വൈദ്യുതി കൊണ്ടാണ് വലിയ പ്രതിസന്ധി ഒഴിവാക്കിയത്. വില കൂടുതലായതിനാല്‍ കായംകുളത്തു നിന്ന് 150 മെഗാവാട്ടാണ് ഇന്നലെ വാങ്ങിയത്. കഴിഞ്ഞ ആഴ്ച വാങ്ങിയത് 290 മെഗാവാട്ടാണ്. കൂടുതല്‍ വൈദ്യുതി വാങ്ങുന്നത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാലാണ് കായംകുളത്തു നിന്നുള്ള വിഹിതം കുറച്ചത്. ഇതിനു പുറമെ അണക്കെട്ടുകളില്‍ ജല ലഭ്യത കുറഞ്ഞതും പ്രശ്‌നം രൂക്ഷമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest